Thursday, July 14, 2011

ഒരു അവധി കാലത്തിന്റെ ഓര്‍മയ്ക്ക്....

മമ്മിയുടെ വീട്ടില്‍ ആണ് സാധാരണ ഞങ്ങളുടെ മധ്യവേനല്‍ അവധി കുറച്ചുദിവസം celebrate ചെയ്യുക. അതാകട്ടെ  മമ്മിയുടെ പപ്പയും ഒരു ആന്റിയും മാത്രം ഉള്ള ഒരു പഴയ തറവാട് വീട് setup ഉം... മനുഷ്യ വാസം ഇല്ലാത്ത പല മുറികളും ഒന്ന് ഉറക്കമുണരുന്നത് ഞങ്ങള്‍ കുട്ടി പട്ടാളത്തിന്റെ വരവോടെയാണ്... കുട്ടിപട്ടാളം എന്ന് പറയുമ്പോള്‍ ഞാനും കുട്ടനും.. ഓ അപ്പോള്‍ ഞാന്‍ പട്ടാളവും കുട്ടന്‍ കുട്ടിയും എന്നാകും അല്ലെ.. അങ്ങനെ ഒന്നും ഇല്ല കേട്ടോ.. രണ്ടും പേരും maths ആ..  അപ്പച്ചന്റെ വീട്ടില്‍ പോകാന്‍ വേനലവധി കാത്തിരിക്കും.. അത് വേറൊന്നും കൊണ്ടല്ല ഞങ്ങളുടെ നാട്ടിലെ മരങ്ങളില്‍ കയറി മടുത്തു കൊണ്ട് വെറും ഒരു change.. കാളിദാസന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈത്തപഴം കഴിച്ചു മടുത്തവന്  വാളന്‍ പുളിയില്‍ തോന്നുന്ന ഒരു കൌതുകം.. അതില്ലേ അത് തന്നെ.. അപ്പച്ചന്റെ വീട്ടിലെ രണ്ടു സപ്പോട്ടയും രണ്ടു പേര മരവും ഒരു കശുമാവും കുറച്ചു മാവും ആണ് ലക്‌ഷ്യം.. 


പക്ഷെ ഞങ്ങളെ കാണാതെ ഒരു വര്‍ഷമായി ബോറടിച്ചിരിക്കുന്ന അപ്പച്ചന് ഇത് വല്ലതും അറിയണോ? അദ്ദേഹം രാവിലെ മുതല്‍ രാത്രി വരെ ഞങ്ങളോട് കത്തി വയ്ക്കാന്‍ ഉള്ള മൂടിലാകും.. മുറുക്കാന്‍ ചവച്ചു കൊണ്ട് സംസാരിക്കുന്നതിനാല്‍ ഒന്നും മനസിലാകുകയും ഇല്ല.. അങ്ങനെ ഞങ്ങളുടെ വാളന്‍ പുളിയോടുള്ള ആഗ്രഹം രണ്ടു ദിവസം കൊണ്ട് മാങ്ങാട്ട് കടവ് പാലം കടക്കും.. തിരികെ വീട്ടില്‍ എത്താനുള്ള ഞങ്ങളുടെ ആഗ്രഹം പറയാന്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ പറ്റുകയും ഇല്ല.... അപ്പച്ചന്‍ അങ്ങനെ മുറുക്കി ചുവപ്പിച്ച രണ്ടു കുഞ്ഞരിപല്ലും കാണിച്ചു മനോഹരമായി ചിരിച്ചു കുട്ടിപട്ടാള വധം നിര്‍വിഗ്നം തുടരവേ ഒരു ദിവസം അദ്ദേഹത്തിന് ഒരു അബദ്ധം പറ്റി.. പറഞ്ഞല്ലോ അദ്ദേഹത്തിന് രണ്ടു പല്ലേ ഉള്ളു എന്ന്.. അത് കാരണം മുറുക്കാന്‍ ഇടിച്ചു പാകപെടുത്തിയാണ്  ചവയ്ക്കുക. അതിനു വേണ്ടിയുള്ള എല്ലാ items ready ആക്കി തരും. വെറ്റില, പുകയില, ചുണ്ണാമ്പ്, പാക്ക്.. അത് സാധാരണ ഇടിക്കുന്നത്‌ ആന്റി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒരു ആത്മമിത്രം അപ്പൂപ്പന്‍. ഒരു ദിവസം ഒരു വൃദ്ധ മഹാ സമ്മേളനം അവിടെ നടക്കവേ ആത്മമിത്രത്തെ പിരിയാനുള്ള വിഷമത്തില്‍ മുറുക്കാന്‍ ഇടിച്ചു കൊടുക്കുന്ന ജോലി ഞങ്ങളെ ഏല്പിച്ചു.. 


കുട്ടന്‍ ആ ജോലി മനോഹരമായി നടത്തവേ എനിക്ക് ഒരു ഡൌട്ട്, അപ്പച്ചന്‍ ചുണ്ണാമ്പ് ഇന്റെ അളവ് വളരെ സൂക്ഷ്മതയോടെ ചെയ്യുന്നത് കണ്ടിടുണ്ട്.. അപ്പോള്‍ എന്റെ ഡൌട്ട് എന്താകും?? അത് തന്നെ... ചുണ്ണാമ്പ്ഇന്റെ അളവ് കൂടിയാല്‍ എന്ത് സംഭവിക്കും??!!! പരീക്ഷിക്കണമല്ലോ.. അതല്ലേ അതിന്റെ ഒരു രീതി.. ചുണ്ണാമ്പ് പാത്രത്തില്‍ നിന്നും ഒരു കുറച്ചു  എടുത്തു കുട്ടന്‍ ഇടിക്കുന്നതിന്റെ കൂടെ ഇട്ടു.. എന്റെ ഡൌട്ട് clear ചെയ്യാന്‍.. ഞാന്‍ ഒരു കുറച്ചു കൂടുതല്‍ എടുത്തിട്ടു .. ഏതാണ്ട് പാകമായി വന്നപ്പോള്‍ extra ഇട്ട അത്രേം കൂടെ അതിന്റെ കൂടെ ഇടാന്‍ തുടങ്ങിയപ്പോള്‍ കുട്ടന്‍ പറഞ്ഞു.. അത് വേണ്ട.. അത് സാരമില്ല കുട്ടാ.. ഞാന്‍ എട്ടന് ധൈര്യം കൊടുത്തു.. ഇത്രേം ചെയ്തതല്ലേ.. നല്ലോണം ഇടിച്ചു അപ്പച്ചന്റെ കണക്കിന് മുറുക്കാന്‍ ഇടിച്ചു പതം വരുത്തി സ്നേഹത്തോടെ വെറ്റിലയുടെ മുകളില്‍ എടുത്തു വച്ച് കുറച്ചു extra വിനയം മുഖത്ത് fit ചെയ്തു കൊണ്ട് കൊടുത്തു.. ഇനി എന്ത് സംഭവിക്കും എന്ന് അറിയണം.. നല്ലോണം ഇടിച്ചു പതം വരുത്തിയ മുറുക്കാന്‍ കണ്ടപ്പോള്‍ ആ മുഖത്ത് ഒരു പൂര്‍ണചന്ദ്രനെ തോല്പിക്കുന്ന പുഞ്ചിരി വിരിഞ്ഞു.. ആ മുറുക്കാന്‍ വായിലേയ്ക്ക് പോകുന്നത് കണ്ടപ്പോള്‍ രണ്ടു പേരും കൂടെ ഓടുന്നത്  കളിയ്ക്കാന്‍ വേണ്ടിയുള്ള ഓട്ടമായെ ആരും കരുതുകയുള്ളു.. പക്ഷെ ഞങ്ങള്‍ അല്പം അകലെ sudden break ഇട്ടതും പാത്തു നിന്നതും അവര്‍ അറിഞ്ഞില്ലല്ലോ.. ഫ്തൂ .... എന്ന് ഉറക്കെ ഉള്ള അപ്പച്ചന്റെ മുറുക്കാന്‍ തുപ്പികളഞ്ഞ ഒച്ചയും കുട്ടാ എന്ന അലര്‍ച്ചയും കേട്ടപ്പോള്‍ എന്റെ ഡൌട്ട് clear ആയികിട്ടി... അപ്പച്ചന്റെ സുഹൃത്തുക്കളുടെ പൊട്ടിച്ചിരി കേട്ടപ്പോള്‍ ആ scene ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രം ബാക്കി... പക്ഷെ അത് ബാക്കി വച്ചേ പറ്റു.. കാരണം തല്ലു കിട്ടാതിരിക്കാന്‍ ഓടുന്ന കുട്ടന്റെ കൂടെ ഞാനും ഓടിയില്ലെങ്കില്‍ എനിക്ക് മാത്രം തല്ലു കിട്ടിയാലോ?? 

No comments:

Post a Comment