ഞാന്‍ അപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം.. ഏതാണ്ടൊരു ദീപാവലിയ്ക്ക് അടുത്തൊരു സമയം.. അപ്പോഴാണല്ലോ toyguns activate ആകുന്നതു.. ക്ലാസ്സിലെ ചില കുരുത്തം കെട്ട പിള്ളേര്‍, ഞാനല്ല, പൊട്ടാസ് (ഈ toygun ഇല്‍ വെടി വയ്ക്കുന്ന ബുള്ളെറ്റ്) കൊണ്ട് വന്നു. പത്തില്‍ പഠിക്കുന്ന പിള്ളേരല്ലേ, ഗണ്‍ വാങ്ങുന്നത് മോശമല്ലേ എന്ന് കരുതി അവര്‍ ഗണ്‍ വാങ്ങിയില്ല. അങ്ങനെ ഉച്ച ഊണ് കഴിഞ്ഞു അവര്‍ പൊട്ടാസ് കല്ല് കൊണ്ട് ഇടിച്ചു ഒച്ച ഉണ്ടാക്കുമ്പോഴാണ് ഞാന്‍ അവിടെയ്ക്ക് എത്തിച്ചേര്‍ന്നത്. കുറച്ചു നേരം ഈ ചെറിയ ശബ്ദം കേട്ട് കൊണ്ടിരുന്ന എനിക്കൊരു ഡൌട്ട്...
ഇതില്‍ ഒരു ഫുള്‍ പാക്കറ്റ് ഒരുമിച്ചു വച്ച് പൊട്ടിച്ചാല്‍ എത്ര ശബ്ദം ഉണ്ടാകും? അത് ഒരു geometric preogression ആണോ arithmetic progression ആണോ? ഡൌട്ട് ക്ലിയര്‍ ചെയ്തിട്ട് ബാക്കി കാര്യം.. പൊട്ടാസ് പൊട്ടിച്ചു പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുന്ന പൊട്ടി പിള്ളേരോട് ചോദിച്ചു. അവര്‍ക്ക് ഒരു ഐഡിയ യും ഇല്ല. ഓക്കേ ഫൈന്‍. ഞാന്‍ അത് ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ ഒരു പാക്കറ്റ് പൊട്ടാസ് അടുക്കി വച്ചു. അപ്പോള്‍ അത് വളരെ കുറവല്ലേ എന്ന് ഒരു സംശയം. അങ്ങനെ എന്റെ ഒരു satisfaction നു വേണ്ടി മൂന്നു പാക്കറ്റ് പൊട്ടാസ് അടുക്കി വച്ചു. അതുമായി പൊട്ടിക്കാന്‍ ഒരു കല്ലിനു തിരഞ്ഞിട്ടു കിട്ടിയില്ല. പക്ഷെ വിഷമിക്കുന്നതെന്തിനാ. ടീച്ചറുടെ ടേബിള്‍ ഉണ്ടല്ലോ. പൊട്ടാസ് ഞാന്‍ വളരെ സൂക്ഷ്മതയോടെ ടേബിള്‍ ഇനടുത്തു തറയില്‍ വച്ചു. വളരെ മെല്ലെ ടേബിള്‍ ഉയര്‍ത്തി അതിന്റെ മീതെ പൊട്ടിക്കാന്‍ വേണ്ട ഫോഴ്സ് calculate ചെയ്തു ടേബിള്‍ കാല്‍ പോട്ടാസിനു മീതെ deposit ചെയ്തു.
അതിനു ഇത്രേം ശബ്ദം ഉണ്ടാകുമെന്ന് എനിക്ക് സത്യമായും അറിയില്ലായിരുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെ ഉള്ള എല്ലാ കുട്ടികളും ഒരുമിച്ചു ചിലച്ചു കൊണ്ടിരിക്കുന്ന ആ നട്ടുച്ച നേരത്ത് നാലു ക്ലാസ്സിനകലെ ഉള്ള സ്റ്റാഫ് റൂമില്‍ നിന്നും സ്പെഷ്യല്‍ ചൂരല്‍ വടിയും ആയി ടീച്ചര്‍ എത്തിയതും ക്ലാസ്സ് നിശബ്ധമായി .. വേറെ ആരെയും നോക്കാതെ ആരോടും ഒന്നും ചോദിക്കാതെ എന്നോട് stand up എന്ന് ടീച്ചര്‍ പറയുന്നത് പൊട്ടാസ് പൊട്ടിച്ചപ്പോഴുള്ള ശബ്ദ വീചികള്‍ താല്‍കാലികമായി തകരാറ് വരുതാത്ത എന്റെ വലതു ചെവി കൊണ്ട് കേട്ട് നിശബ്ധം എണീറ്റ് നിന്ന് കൈ നീട്ടി ആ സ്പെഷ്യല്‍ ചൂരല്‍ അടി വാങ്ങി കൂട്ടി. എനിക്കിപ്പോഴും മനസിലാകാത്തത് ടീച്ചര്‍ ഇനെങ്ങനെയാ അത് ഞാന്‍ മാത്രമേ ആകുകയുള്ളൂ എന്ന് ഇത്ര ഉറപ്പെന്നതാ...
No comments:
Post a Comment