ലോകത്തുള്ള എല്ലാ അനുജത്തിമാരെയും പോലെ ഏട്ടന്‍ എന്നാല്‍ ഒരു encyclopedia ആണെന്ന് ഞാനും ധരിച്ചിരിക്കുന്ന കാലം. ഏട്ടനോട് ഒരിക്കല്‍ പപ്പാ ബെറ്റ് വച്ചു അഞ്ചു മിനിറ്റ് അടങ്ങി ഒരിടത്തിരുന്നാല്‍ അഞ്ചു രൂപ തരാം എന്ന്.. ആ ബെറ്റില്‍ ഏട്ടന്‍ തോറ്റു തൊപ്പിയിട്ടു. അപ്പോള്‍ മനസിലാക്കാമല്ലോ ഏട്ടന്റെ ഒരു സ്വഭാവ സവിശേഷത. ആ ഏട്ടനും ഞാനും ആണ് കമ്പനി. ഏട്ടന്റെ വീര ചരിത്രം പറയുകയാണെങ്കില്‍ ഒരു മഹാ ഭാരതം എഴുതാം എന്ന് തോന്നുന്നു. എന്തും പരീക്ഷണം നടത്തി പ്രൂവ് ചെയ്യുകയാണ് കക്ഷിയുടെ രീതി. അങ്ങനെ ഒരിക്കല്‍ ഒരു മുടിഞ്ഞ ഡൌട്ട്, ചക്കയുടെ പുറത്തു കേറി നിന്നാല്‍ എന്ത് സംഭവിക്കും? അങ്ങനെ ചക്കയുടെ പുറത്തു കയറിയാല്‍ കൈ ഒടിയും എന്ന് ഏട്ടന്‍ കണ്ടു പിടിച്ചു. അങ്ങനെ ഉള്ള ഏട്ടനാണ് എന്റെ ഹീറോ. jointed legs ഉള്ള ജീവികള്‍ എല്ലാം arthropoda ആണെന്ന് ഏട്ടന്‍ പറയുന്നത് കേട്ടിട്ട് കാക്ക arthropoda ആണെന്ന് ആ സംഭവം എന്താണെന്നു അറിയാതെ മനസിലാക്കി വച്ചിരിക്കുന്ന ഞാന്‍... ഇതാണ് ബാക്ക്ഗ്രൌണ്ട്.
ഒരു തെളിഞ്ഞ സുപ്രഭാതത്തില്‍ മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ സ്കൂള്‍ അസ്സെംബ്ലി പോലെ ലൈന്‍ പിടിച്ചു പോകുന്ന ഉറുമ്പുകള്‍.. ഉറുമ്പിനോട് ഒരു സ്പെഷ്യല്‍ സ്നേഹം ഉണ്ടായിരുന്ന ഞാന്‍ അവിടെ ഇരുന്നു observe ചെയ്യാന്‍ തുടങ്ങി. അങ്ങനെ അവര്‍ എവിടെ നിന്നും എങ്ങോട്ട് പോകുന്നു എന്ന് കണ്ടു പിടിച്ചു.. ആ സ്നേഹം അതിര് കടനിട്ടാകണം അവര്‍ എന്നെയും തിരികെ നല്ലോണം ഒന്ന് സ്നേഹിച്ചു.. ആ സ്നേഹം കണ്ടു അല്ല കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു നിറഞ്ഞൊഴുകി..
ഇത് കണ്ടു സഹിക്കാതെ പെങ്ങളെ സ്നേഹിക്കുന്ന ആര്‍ക്കും വില്ലനാകുന്ന ഏട്ടനെ പോലെ എന്റെ ഏട്ടനും ഉറുമ്പുകള്‍ക്ക് വില്ലനായി. ഒരു ന്യൂസ് പേപ്പര്‍ തീപന്തമാക്കി അവരെ ചുട്ടു കൊന്നു. അങ്ങനെ വീണ്ടും എന്റെ ഹീറോ ആയ ഏട്ടന്‍ knowledge database തുറന്നു.
അടുത്ത ദിവസം ഉറുമ്പിന്റെ പത്രത്തില്‍ സ്പെഷ്യല്‍ ന്യൂസ് ഉണ്ടാകും, ഇവിടെ താമസിക്കുന്ന മനുഷ്യര്‍ 5000 ത്തില്‍ അധികം ഉറുമ്പുകളെ ചുട്ടു കൊന്നു എന്ന്. അതെനിക്ക് തികച്ചും പുതിയ അറിവായിരുന്നു. ഉറുമ്പിനു ന്യൂസ് പേപ്പര്‍ ഉണ്ട്. ഓക്കേ അപ്പൊ ബാക്കി എന്റെ ഡൌട്ട്. ഇതു ഭാഷയില്‍ ആയിരിക്കും ന്യൂസ് പേപ്പര്‍? ഇത് കേരളത്തില്‍ ഉള്ള ഉറുമ്പല്ലേ അപ്പൊ മലയാളത്തില്‍ ആയിരിക്കും ന്യൂസ് പേപ്പര്‍. ഉത്തരം റെഡി. ആ ന്യൂസ് പേപ്പര്‍ എനിക്ക് കാണാന്‍ പറ്റുമോ? ഇല്ല നമ്മുടെ ന്യൂസ് പേപ്പര്‍ നമുക്ക് കൈയില്‍ പിടിച്ചു വായിക്കാന്‍ പാകത്തില്‍ ചെറുതായി അല്ലെ ഉണ്ടാക്കിയിട്ടുള്ളത്. അതുപോലെ ഉറുമ്പിന്റെ ന്യൂസ് പേപ്പറും ഉറുമ്പിനു വായിക്കാന്‍ പാകത്തില്‍ ചെറുതാ. അത് നമുക്ക് കാണണം എങ്കില്‍ microscope വേണം.. microscope എന്താ? അത് ചെറിയ സാധനങ്ങളെ വലുതായി കാണിക്കുന്ന ഒരു ഉപകരണമാ. ഓ കാര്യങ്ങള്‍ എന്റെ കൈ വിട്ടു പോകുന്നു. ഏട്ടന്‍ കണ്ടിട്ടുണ്ടോ ഉറുമ്പിന്റെ ന്യൂസ് പേപ്പര്‍? ഇല്ല നമ്മുടെ സ്കൂള്‍ ഇല്‍ microscope ഇല്ലല്ലോ.
ഹാവൂ എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടി. അങ്ങനെ ഞാന്‍ ഉറുമ്പിന്റെ ന്യൂസ് പേപ്പര്‍ വായിക്കാന്‍ വേണ്ടി biology ഇഷ്ടപ്പെട്ടു തുടങ്ങി.. ഒരു വിഷയം ഇഷ്ടപെടാന്‍ ഇതുപോലേം കാരണങ്ങള്‍ ഉണ്ടാകാം..അല്ലെ..
Hmm urumbine polum veruthe vidilla
ReplyDelete