Friday, June 24, 2011

ഒരു പുറപെട്ടു പോക്ക്

എല്ലാരും ബ്ലോഗ്‌ ഒരു പുതിയ മാധ്യമം ആയി തിരഞ്ഞെടുത്തിരിക്കുന്ന ഈ കാലത്തില്‍ ഒരു ദിവസം ഒരു ചെറിയ ആശ.. ഒരു ബ്ലോഗ്‌ തുടങ്ങിയാലോ.. പുലിവാല്‍ പിടിക്കുന്നതില്‍  PhD എടുത്തിട്ടുള്ള ആളായതുകൊണ്ട് വിഷയ ദാരിദ്ര്യം അല്പോം ഇല്ല. പക്ഷെ ആകെ ഒരു കണ്‍ഫ്യൂഷന്‍.. എവിടുന്നു തുടങ്ങണം... എന്ത് ചെയ്താലും അത് അബദ്ധം അല്ലെങ്കില്‍ പുലിവാല്‍ ആക്കി  മാറ്റുനത്തില്‍  ഉള്ള പ്രതെയ്കമായ സിദ്ധി കാരണം ഓര്‍മ്മകള്‍ ഇങ്ങനെ നയാഗ്ര waterfalls പോലെ ശാന്തമായി ഒഴുകുകയനെ... 


ഓക്കേ starting കിട്ടി... എന്റെ ഓര്‍മയില്‍ ഉള്ള ആദ്യത്തെ പണി... ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.. വീട്ടില്‍ ഒരു കലാപം ഉണ്ടാകിയാനെ ഒന്നാം ക്ലാസ്സില്‍ പോയത്.. അഞ്ചു വയസു തികഞ്ഞിരുന്നില്ല.. എനിക്കാണേല്‍  വീട്ടിലിരുന്നു വല്ലാത്ത ബോറടീം..  പപ്പേം ഏട്ടന്മാരുമെല്ലാം ക്ലാസ്സില്‍ പോയാല്‍ ഞാന്‍ ഒറ്റയ്കിരുന്നു ബോറടിക്കണം. പപ്പാ സ്കൂളില്‍ പടിപ്പിക്കുകയനെ.. നേഴ്സറി സ്കൂളില്‍ പോയപ്പോള്‍ ടീച്ചറിന്റെ കയില്‍ നിന്നും വെറുതെ അടി വാങ്ങി കൂട്ടണം.. ഒരു പൂതന.. പിന്നെ അങ്ങോട്ട്‌ പോയില്ല.. പക്ഷെ അത് എന്റെ ഉള്ളിലെ സ്കൂളില്‍ പോണം എന്നാ ആഗ്രഹത്തെ തടഞ്ഞില്ല.. അങ്ങനെ നാലര വയസായപ്പോള്‍ അഞ്ചു വയസായി എന്ന് പറഞ്ഞു പൂജ എടുപ്പിന് സ്കൂളില്‍ പോയി... പപ്പയുടെ സ്കൂള്‍ കഴിഞ്ഞു കുറച്ചു പോണം എന്റെ സ്കൂളില്‍ എത്താന്‍.. കുറച്ചു എന്ന് പറഞ്ഞാല്‍ ഒരു ഇരുനൂറു മീറ്റര്‍ വരും. പപ്പയുടെ സ്കൂള്‍ വരെ ഞാന്‍ പപ്പയുടെ തോളത്തുണ്ടാകും അത് കഴിഞ്ഞു നടക്കണം. അത്രേം ദൂരം ഏട്ടന്മാര്‍ കൊണ്ട് പോകും. വായ്ക്കു വിശ്രമം കൊടുക്കാത്ത ആളായതുകൊണ്ട് സ്കൂളില്‍ എത്തുനത്  അറിയാറില്ല. തിരികെ സ്കൂള്‍ വിടുമ്പോള്‍ ഏട്ടന്‍ അവിടെ ഹാജര്‍ ഉണ്ടാകും. പിന്നെ പപ്പയുടെ സ്കൂളില്‍ വീട്ടില്‍ പോകുന്നത് വരെ ഉള്ള സമയം. അങ്ങനെ പപ്പയുടെ സ്ടുടെന്റ്സിനു എന്നെ നല്ലോണം അറിയാം. ഇത് ബാക്ക്ഗ്രൌണ്ട്.. ഇനി റിയല്‍ സ്റ്റോറി


ഒരു ദിവസം സ്കൂള്‍ കഴിഞ്ഞു നോക്കിയപ്പോള്‍ ഏട്ടനെ കാണുന്നില്ല.. സ്കൂളില്‍ എത്തിയില്ല.. എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ ഇല്ല. വിഷന്ന്നയായി ഏകാകിയായി നില്‍കുന്ന എന്നെ കണ്ടു ഫ്രണ്ട്സ് കാര്യം ചോദിച്ചു. ഞാന്‍ ഉള്ള സത്യം തുറന്നു  പറഞ്ഞു.. വീട്ടില്‍ പോകാന്‍ വഴി അറിയില്ല. എവിടെ പോണം എന്നായി അവര്‍. പൂവത്തൂര്‍ ഗോവെര്‍മെന്റ്റ് സ്കൂള്‍. ഉത്തരം റെഡി. ഒരു നാല്‍വര്‍ സംഘം എന്നെ അവിടെ എത്തിക്കാം എന്ന് ഏറ്റു. എല്ലാം എന്റെ കൂടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവര്‍. അങ്ങനെ അവരിടെ കൂടെ ഞാന്‍ യാത്ര തുടങ്ങി..


അവര്‍ ചോദിച്ചു ചോദിച്ചു ഒന്നും പോയില്ല.. അവര്‍ക്ക് അറിയകുന്ന  വഴി ആയതുകൊണ്ട് കണ്‍ഫ്യൂഷന്‍ വേണ്ടല്ലോ. അങ്ങനെ കളിച്ചു ചിരിച്ചു പോകുമ്പോള്‍ കാല് വേദനിച്ചു തുടങ്ങി. കൂടുതല്‍ നടന്നു ശീലം ഇല്ലല്ലോ. പക്ഷെ സ്കൂള്‍ ഒരിടത്തും കാണുനില്ല. അവരോടു ചോദിച്ചു. അവര്‍ എന്നെ വീട്ടില്‍ എതിചിട്ടെ ഉറങ്ങു എന്ന് ഉറപ്പു പറഞ്ഞു. ആ കുറുപിന്റെ ഉറപ്പില്‍ വീണ്ടും നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഈ സ്ഥലം ഒന്നും ജീവിതത്തില്‍ ഒരികളും കണ്ടിടിലാത്ത പോലെ. വീണ്ടും ചോദിച്ചു. അപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷന്‍ ആയി. അവര്‍ അടുത്ത ചോദ്യം തൊടുത്തു. ബന്ധുക്കള്‍ എവിടെയാ ഉള്ളെ? അതിനും അറിയുന്ന സ്ഥലം പറഞ്ഞു. ഓ അവര്കൊരു സമാധാനം.  അതില്‍ ഒരു കുട്ടിയുടെ ബന്ധുക്കള്‍ അവിടെ ഉണ്ട്. അത് കേട്ടപ്പോ, എനിക്കും സന്തോഷം..ഓ അപ്പോള്‍ നമ്മള്‍ ബന്ധുക്കള്‍ ആകുമല്ലേ.. പിന്നല്ലേ.. അതിന്റെ മറുപടി. 

ഓക്കേ അപ്പോള്‍ നാളെ കാണാം.. ഒരു ഒച്ച കേട്ട് തല തിരിച്ചപ്പോള്‍ കണ്ടത് ടാറ്റാ പറഞ്ഞു അമ്മയുടെ അടുത്തേയ്ക്ക് ഓടുന്ന ഒരു സഹപാഠിയെ.. അങ്ങനെ അഞ്ചു പേരടങ്ങുന്ന സംഘം ൪ പേരായി. അധികം വൈകാതെ അത് മൂന്ന്.. രണ്ടു പേരടങ്ങുന്ന സംഘമായി പരിണമിച്ചു..

ഇതാ എന്റെ വീട്.. ഞാന്‍ പോട്ടെ.. അടുത്ത ഒച്ചയും കേട്ടപ്പോള്‍ ഇനി ഞാനോ ? ബാക്കി ഉള്ള ഞാന്‍ എന്ത് ചെയ്യും എന്ന് അവിടെ നിന്ന് കുറച്ചു നേരം wonder അടിച്ചു. മുന്നോട്ടു വച്ച കാല്‍ പിന്നോട്ടില്ല എന്ന് പ്രഘ്യപിച്ചു ഞാന്‍ മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാതയിലൂടെ അടിവച്ചടിവച്ചു നടന്നു തുടങ്ങി.. കാല്‍ വേദന ഒന്നും അപ്പോള്‍ മനസ്സില്‍ വന്നില്ല.  കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വന്നു തുടങ്ങി. അത് പിന്നെ ഒരു വെള്ളച്ചാട്ടമായി ഒഴുകാന്‍ തുടങ്ങി. 
അപ്പോള്‍ ആ സ്കൂളിന്റെ അതിര്‍ത്തി കടന്നു സ്ഥിരം കാണാത്ത ഒരു കുട്ടി കണ്ണില്‍ നിന്നും വെള്ളം വരുന്ന അവസ്ഥയില്‍ കണ്ടു ഒരു ആന്റി sudden ബ്രേക്ക്‌ ഇട്ടു. എന്റെ ദയനീയ അവസ്ഥ കണ്ട അവരോടു ഞാന്‍ നിജസ്ഥിതി തുറന്നു പറഞ്ഞു. അപ്പോഴേക്കും ഒരു കുഞ്ഞു ആള്കൂടം എന്റെ ചുറ്റിലും ആയിടുണ്ടായിരുന്നു. അതിലൊരാള്‍ സൈക്ലില്‍ എന്നെ സ്കൂളില്‍ എത്തിക്കാം എന്ന് ആയി. 

അങ്ങനെ സൈകിളില്‍ വരുമ്പോള്‍ ഒരു സംശയം. സ്കൂള്‍ സമരം ഇന്ന് റോഡില്‍ എത്തിയോ? പപ്പയുടെ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാരും കൂടെ റോഡ്‌ നിറഞ്ഞു വരുന്നു.. ഹായി അതിനു മുന്‍പില്‍ പപ്പയും ഉണ്ടേ.. ഓ അനേഷണ സംഘം ആണല്ലേ അത്. സൈക്കിള്‍ നിര്‍ത്തിയതും ഇറങ്ങി ഒറ്റ ഓട്ടം.. സ്റ്റോപ്പ്‌ ചെയ്തത് പപ്പയുടെ കൈയില്‍.. വിദ്യാര്‍ത്ഥികള്‍ക്ക് ദൈര്യം   കൊടുക്കാന്‍ അത്രയും നേരം സമാധാനമായി നടക്കുകയായിരുന്ന പപ്പയുടെ കണ്ണുകള്‍ നിറഞ്ഞതും ആശ്വാസം ചുംബനവര്‍ഷമായതും എനിക്ക് ഒര്മയുള്ള ആദ്യത്തെ പുലി വാലിന്റെ ശുഭമായ പര്യവസാനം...

വാല്‍ കഷണം :- അടുത്ത ദിവസം എനിക്ക് സ്കൂളിലേയ്ക്ക്  പോകാനും വരാനുമുള്ള ലാന്‍ഡ്‌ മാര്‍ക്കുകളെ കുറിച്ച് detail ആയ ക്ലാസ്സ്‌ കിട്ടി ഏട്ടന്റെ വക. ആദ്യത്തെ വളവില്‍ ചായകടെം അവിടെ പഴവും ഉണ്ടാകും രണ്ടാമത്തെ വളവില്‍ ഗ്ലാസ്‌ കൂടിനുള്ളില്‍ പഴ കേക്ക്, വഴയ്ക്കപ്പം ഇത് രണ്ടും കാണും. അത് കഴിഞു സ്കൂള്‍.. പിന്നെ എനിക്കൊരിക്കലും വഴി തെറ്റിയിട്ടില്ല. :) 

1 comment:

  1. Appol thudangi alle? Munnottu vacha kaal kooduthal kooduthal doorangal pinnidatte...All the best

    ReplyDelete