Saturday, June 25, 2011

കള്ളു വാങ്ങാന്‍ പോയ അഞ്ചാം ക്ലാസ്സുകാര്‍

അങ്ങനെ നാലാം ക്ലാസ്സ്‌ കഴിഞ്ഞു അഞ്ചാം ക്ലാസ്സില്‍ എത്തി. അവിടെ ഹൈ സ്കൂളില്‍ പപ്പാ പഠിപ്പിക്കുന്നുണ്ട്. സൊ ഒരു സര്‍ ന്റെ മകള്‍ എന്ന consideration എല്ലാവരും തരുന്നുണ്ട്. അങ്ങനെ വളരെ അടക്കവും ഒതുക്കവും ഉള്ള കുട്ടിയായി പഠിക്കുമ്പോള്‍ സയന്‍സ് ക്ലബ്ബില്‍ ജോയിന്‍ ചെയ്തു. ഒരു ദിവസം സയന്‍സ് ക്ലബ്‌ മീറ്റിംഗില്‍ സര്‍ പറയുകയാ.. മുട്ടയെ കുപ്പിക്കകതക്കാന്‍ പറ്റും എന്ന്, പൊട്ടിക്കാതെ. ആകാംഷയോടെ നോക്കി ഇരുന്ന ഞങ്ങളുടെ മുഖത്ത് നോക്കി സര്‍ പറഞ്ഞു, ചാരായത്തില്‍ ഇട്ടാല്‍ മതി, അതിന്റെ ഷെല്‍ flexible ആകും. അത് കഴിഞ്ഞു വെള്ളം നിറച്ചാല്‍ വീണ്ടും മുട്ടത്തോട് കട്ടിയാകും. നാളത്തെ ന്യൂട്ടണ്‍ ഉം Einstein ഉം ഒക്കെ ആകാനുള്ള കുഞ്ഞുങ്ങളുടെ മുഖത്ത് അതിശയവും സംശയവും  അങ്ങനെ എന്തൊക്കെയോ ഭാവങ്ങള്‍..  സര്‍ ലാസ്റ്റ് വെറുതെ ഒന്ന് പറഞ്ഞു പരീക്ഷിച്ചു നോക്കികോളൂ.. അത് കേട്ടപ്പോള്‍ വെറുതെ ഒരു സന്തോഷം.. 

സയന്‍സ് ക്ലബിലെ മറ്റുള്ളവരോട് പതുക്കെ വിഷയം അവതരിപ്പിച്ചു.. നമുക്ക് അത് പരീക്ഷിച്ചാലോ? അത് വേണോ? അവരുടെ ഡൌട്ട്. കുറ്റം പറയാന്‍ പറ്റില്ല. പ്രശ്നങ്ങള്‍ പലതാ.. ചാരായം വേണം. ലാബ്‌ ഒന്നും ഉള്ള സ്കൂള്‍ അല്ല അത്. അപ്പോള്‍ കള്ളുഷാപ്പില്‍ പോയി വാങ്ങാനേ പറ്റു.. അതും സ്കൂള്‍ കുട്ടികള്‍ എങ്ങനെ പോയി വാങ്ങും? കള്ളിന്റെ വില അറിയില്ല.. അങ്ങനെ പല വിധ ടെന്‍ഷന്‍ ഇല്‍ അങ്ങനെ നില്‍കുമ്പോള്‍ അതാ വരുന്നു ഒരു കിളിമൊഴി. "കള്ളിന്റെ വില ഞാന്‍ നാളെ പറയാം" അടിച്ചു പൂകുറ്ടി ആയി സ്ഥിരം വീട്ടില്‍ വരുന്ന ഒരു അച്ഛന്റെ മകള്‍. അപ്പോള്‍ ആ പ്രശ്നം സോള്‍വ്‌ ആയി.. ഇനി കാശ് കളക്ഷന്‍.. നോട എ ബിഗ്‌ ഡീല്‍... then comes the റിയല്‍ പ്രോബ്ലം.. കള്ളുഷാപ്പില്‍ പോണം. ആര് പോകും? അഞ്ചിലും ആറിലും പഠിക്കുന്ന പെങ്കൊച്ചുങ്ങള്‍ എങ്ങനാ കള്ളുഷാപ്പില്‍ പോകുന്നെ? അതിനു പഠിപ്പിക്കുന്ന സാറന്മാര് സമ്മതിക്കുമോ? permission  വാങ്ങുന്ന കാര്യം ഞാന്‍ ഏറ്റു. ലാസ്റ്റ് സയന്‍സ്   ക്ലബ്‌ മെംബേര്‍സ് എല്ലാരും കൂടെ പോകാം എന്നായി. അതില്‍ ആകെ ഉള്ള ആണ്‍ തരി ആയ കടുക് രജനീഷ്ഇനേം കൂട്ടി പോകാം എന്ന തീരുമാനത്തില്‍ എത്തി കാര്യങ്ങള്‍...

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി.. ഞങ്ങള്‍ ചാരായം വാങ്ങാന്‍ പോകേണ്ട ദിവസം.. ഉച്ച ഊണ് കഴിഞ്ഞു ഉള്ള സമയം എല്ലാ ടീം മെംബേര്‍സ് ഉം കൂടെ പതുക്കെ നടന്നു ഹൈ സ്കൂള്‍ ഗ്രൌണ്ട് ഇല്‍ എത്തി.. ദേ തേടിയ വള്ളി മുന്‍പില്‍.. പപ്പാ.. സയന്‍സ് ക്ലബ്‌ മെംബേര്‍സ് sudden ബ്രേക്ക്‌ ഇട്ടു.. ഞാന്‍ മെല്ലെ അടിവച്ചടി വച്ച് മുന്‍പോട്ടു നീങ്ങി.. വളരെ അനുസരണ ഉള്ള പൂച്ചകുട്ടിയെ പോലെ പപ്പയുടെ അടുത്ത് ചെന്ന് കൊഞ്ചികൊണ്ട് സംസാരിക്കാന്‍ തുടങ്ങി... എത്ര കാലം ആയി കാണുന്നതാ എന്നെ.. കൊഞ്ചല്‍ തുടങ്ങിയപ്പോള്‍ തന്നെ പപ്പാ ചോദിച്ചു "എന്താ മോളെ കാര്യം?" ഉടന്‍ കൊടുത്തു മറുപടി.. 

കള്ളുഷാപ്പില്‍ പോണം...പപ്പാ നല്ലോണം  ഒന്ന് ഞെട്ടി.. വിശ്വാസം വരാതെ ഒന്ന് കൂടി മുഖത്ത് നോക്കി.. detail ആയി കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പോണോ എന്നൊരു ചോദ്യം.. പക്ഷെ കള്ളുഷാപ്പില്‍ പോകാന്‍ ആകാംഷയോടെ കത്ത് നില്‍ക്കുന്ന വിജ്ഞാന ദാഹികളുടെ മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാന്‍ പപ്പയ്ക്ക് കഴിഞ്ഞില്ല... അങ്ങനെ ഞങ്ങള്‍ കള്ളുഷാപ്പ് ലക്ഷ്യമാക്കി നടന്നു.. പത്തോളം വിദ്യാര്‍ത്ഥിനികള്‍ അവരുടെ കൂടെ ഒരേ ഒരു വിദ്യാര്‍ഥി... അങ്ങനെ നടന്നു നീങ്ങുന്നത്‌ കണ്ടു പലരും സംശയം നിറഞ്ഞ കണ്ണുകളോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അതിലൊരാള്‍ ചോദിച്ചു "എങ്ങോട്ടാ പിള്ളേരെ?" ഉടന്‍ readymade ഉത്തരം കൊടുത്തു... "കള്ളു ഷാപ്പിലേയ്ക്ക് " ഒന്ന് ഞെട്ടി അദേഹം ചമ്മിയ മുഖത്തോടെ ആത്മഗതം  ചെയ്യുന്നത്  കേട്ടു.. "ഇപ്പോഴത്തെ പെണ്‍ പിള്ളേരുടെ ഒരു അഹങ്കാരം"...

അങ്ങനെ ഞങ്ങളുടെ മാര്‍ച്ച്‌ കള്ളു ഷാപ്പിന്റെ മുന്‍പില്‍ അവസാനിച്ചു.. അപ്പോള്‍ അടുത്ത ടീം വായ പൊളിച്ചു ഞങ്ങളെ നോക്കാന്‍ തുടങ്ങി.. കള്ളു കുടിച്ചു കൊണ്ട് ഇരുന്നവരും അതിലെ salesman  ഉം... "100 മില്ലി കള്ളു വേണം " കുപ്പി എടുത്തു നീട്ടികൊണ്ട് ഓര്‍ഡര്‍ കൊടുത്തു... എന്റെ കൈയിലെ കുപ്പി വാങ്ങാതെ തല കറങ്ങി നില്‍ക്കുന്ന ആളോട് അടുത്ത ചോദ്യം  "100 മില്ലി യ്ക്ക് എത്ര രൂപയാ?" അറിയാമെങ്കിലും വെറും വെറുതെ.... ഒരു ബെഞ്ചില്‍ അയാള്‍ അവിടെ ഇരുന്നു... "ഞങ്ങള്‍ക്ക് ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ് സ്കൂളില്‍ എത്തണം. കള്ളു ഷാപ്പില്‍ കൂടുതല്‍ നില്കരുതെന്നു പപ്പാ പറഞ്ഞതാ" .. പപ്പാ ആരെന്നു ഉടന്‍ അയാള്‍ക്ക് അറിയണം.. ഫ്രണ്ട്സ് അതിനുള്ള ഉത്തരം കൊടുത്തു.. ഓ സര്‍ ഇന്റെ മോളാണോ? പാവം പപ്പാ.. ജീവിതത്തില്‍ വെള്ളം അടിചിട്ടില്ലാത്ത അദേഹത്തിന്റെ മകള്‍ അഞ്ചാം ക്ലാസ്സില്‍ കള്ളുഷാപ്പില്‍ കള്ളു വാങ്ങാന്‍.. അതും പപ്പയുടെ പേരിനു അത്യാവശ്യം advertisement കൊടുത്തു കൊണ്ട് ..... പക്ഷെ ഉടനെ ഒന്നും കള്ളു തരാന്‍ അയാള്‍ തയ്യാറായില്ല.. കാര്യം അറിയണം അയാള്‍ക്ക്.. അങ്ങനെ ഞങ്ങള്‍ ആവേശ ഭരിതരായി experiment explain ചെയ്തു കൊടുത്തു കുടിച്ചുകൊണ്ടിരുന്ന കുടിയന്മാര്‍ക്ക്.. 

കള്ളു ഷാപ്പിലെ അവസ്ഥ കണ്ടപ്പോള്‍ ഞങ്ങള്‍ കള്ളു ഷാപ്പില്‍ പോയതൊരു വലിയ തെറ്റാണെന്ന ബോധോദയം ഉണ്ടായി.. നേരെ കള്ളു കുടയുടെ ഉള്ളില്‍ വച്ച് silent ആയി മാര്‍ച്ച്‌ ചെയ്തു സ്കൂളില്‍ എത്തി.. സ്റ്റാഫ്‌ റൂമില്‍ എത്തി സാറിന്റെ മുന്‍പില്‍ കള്ളു എടുത്തു വച്ചു.. സര്‍ ഒരു നിമിഷം തല കറങ്ങി ഞങ്ങളെ ഒന്ന് നോക്കി... ഞങ്ങളുടെ അറിയാനുള്ള ആഗ്രഹത്തെ ഒന്ന് അഭിനന്ടിക്കാനോ അച്ചാര്‍ ഇല്ലേ പിള്ളേരെ എന്ന് ചോദിക്കാനോ അദേഹത്തിന്റെ നാവ് പൊങ്ങിയില്ല.. അത് ഹെഡ് മിസ്ട്രെസ്സ് ഇന്റെ വായില്‍ നിന്നും തെറി കിട്ടിയിട്ട് ആണെന്ന് പിന്നീട് അറിഞ്ഞു.. കൊച്ചു പിള്ളേരെ കള്ളു ഷാപ്പില്‍ എത്തിക്കുന്ന തരം സയന്‍സ് ക്ലാസ്സ്‌ എടുത്തതിനു.. സര്‍ അത് നേരെ ഒരു ടേബിള്‍ ഇല്‍ വച്ചു.. 


വൈകുന്നേരം as usual ഞാന്‍ പപ്പയെ wait ചെയ്തു നില്‍ക്കുമ്പോള്‍ രജനീഷ് അവിടെ എത്തി.. കുറച്ചു നേരമായി exactly പറഞ്ഞാല്‍ കള്ളു വാങ്ങിയ നേരം മുതല്‍ എന്റെ ഒരു ചെറിയ ആഗ്രഹം കള്ളു കുടിക്കണം എന്നത് ഞാന്‍ അവനോടു പങ്കു വച്ചു.. അവന്റെ മുഖത്ത്‌ ഭാവങ്ങള്‍ മിന്നി മറയുന്നത് മനസ്സില്‍ പച്ച പിടിച്ചു കിടക്കുന്നു... ആദ്യം ഒരു അമ്പരപ്പ്.. അത് കഴിഞു അവിശ്വാസം.. പിന്നെ അതൊരു പുച്ഛം ആയി മാറി.. പിന്നെ ഒരു വെറുപ്പോ അറപ്പോ അങ്ങനെ എന്തൊക്കെയോ... എന്തായാലും അവനോടു പറഞ്ഞു പോയി.. അതിനു അവന്‍ ഇങ്ങനെ ഒരു കഥകളി നടത്തുകയും ചെയ്തു.. ഇനി എന്തായാലും പിന്നോട്ടില്ല.. അങ്ങനെ സ്റ്റാഫ്‌ റൂമില്‍ കയറി കുപ്പി കണ്ടു പിടിച്ചു... കള്ളു അതിന്റെ അടപ്പില്‍ പകര്‍ന്നു.. രജനീഷ് നോക്കി നില്‍ക്കുന്നുണ്ട്.. നാളെ അവന്‍ ക്ലാസ്സില്‍ പറയാന്‍ ചാന്‍സ് ഉണ്ട്. അവന്റെ വീട്ടില്‍ പറയാം. പപ്പാ അറിയാം അങ്ങനെ പല വിധ അപകടങ്ങള്‍ ഉണ്ട്.. പക്ഷെ മുന്നോട്ടുവച്ച കാല്‍.. ഇല്ല പിന്നോട്ടില്ല.. ആദ്യം അടപ്പില്‍ ഉള്ളതിന്റെ പകുതി കൈയില്‍ പകര്‍ന്നു.. തണുപ്പ് അരിച്ചു കയറുന്ന ഒരു ഫീലിംഗ്... അത് വായില്‍ എത്തിക്കാന്‍  പറ്റിയില്ല.. കൈയില്‍ പടര്‍ന്നു പോയി.. ഓക്കേ അടപ്പില്‍ ബാക്കി ഉണ്ടല്ലോ.. അതെടുത്തു നാവിലേയ്ക്കു ഒഴിച്ചു.. നാവ് പൊള്ളി പോയതാണോ  തണുപ്പിന്റെ intensity കൂടിയതാണോ എന്ന് മനസിലായില്ല.. പക്ഷെ അതില്‍ ആകെ അഞ്ചോ ആറോ തുള്ളി ചാരയമേ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് കുടിച്ചിറക്കാന്‍ പറ്റിയില്ല.. ഇനി ഒരടപ്പ് കൂടി എടുത്തു കുടിച്ചാല്‍ ഞാന്‍ ഫിറ്റ്‌ ആയി പോകുമോ എന്ന പേടി കാരണം അവിടെ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു.. 

വാല്‍കഷണം: രജനീഷ് എന്റെ വെള്ളമടി ക്ലാസ്സില്‍ advertise ചെയ്തു.. പിള്ളേര്‍ എന്നെ അപാര ധൈര്യമാ എന്ന മട്ടില്‍ ആരാധനയോടെ കുറച്ചു ദിവസം നോക്കി.. മുട്ട കുപ്പിക്കുള്ളില്‍ ആവുകയും ചെയ്തു.. സയന്‍സ് ക്ലബ്‌ ഇന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു... 




1 comment: