Thursday, July 14, 2011

ഒരു അവധി കാലത്തിന്റെ ഓര്‍മയ്ക്ക്....

മമ്മിയുടെ വീട്ടില്‍ ആണ് സാധാരണ ഞങ്ങളുടെ മധ്യവേനല്‍ അവധി കുറച്ചുദിവസം celebrate ചെയ്യുക. അതാകട്ടെ  മമ്മിയുടെ പപ്പയും ഒരു ആന്റിയും മാത്രം ഉള്ള ഒരു പഴയ തറവാട് വീട് setup ഉം... മനുഷ്യ വാസം ഇല്ലാത്ത പല മുറികളും ഒന്ന് ഉറക്കമുണരുന്നത് ഞങ്ങള്‍ കുട്ടി പട്ടാളത്തിന്റെ വരവോടെയാണ്... കുട്ടിപട്ടാളം എന്ന് പറയുമ്പോള്‍ ഞാനും കുട്ടനും.. ഓ അപ്പോള്‍ ഞാന്‍ പട്ടാളവും കുട്ടന്‍ കുട്ടിയും എന്നാകും അല്ലെ.. അങ്ങനെ ഒന്നും ഇല്ല കേട്ടോ.. രണ്ടും പേരും maths ആ..  അപ്പച്ചന്റെ വീട്ടില്‍ പോകാന്‍ വേനലവധി കാത്തിരിക്കും.. അത് വേറൊന്നും കൊണ്ടല്ല ഞങ്ങളുടെ നാട്ടിലെ മരങ്ങളില്‍ കയറി മടുത്തു കൊണ്ട് വെറും ഒരു change.. കാളിദാസന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈത്തപഴം കഴിച്ചു മടുത്തവന്  വാളന്‍ പുളിയില്‍ തോന്നുന്ന ഒരു കൌതുകം.. അതില്ലേ അത് തന്നെ.. അപ്പച്ചന്റെ വീട്ടിലെ രണ്ടു സപ്പോട്ടയും രണ്ടു പേര മരവും ഒരു കശുമാവും കുറച്ചു മാവും ആണ് ലക്‌ഷ്യം.. 


പക്ഷെ ഞങ്ങളെ കാണാതെ ഒരു വര്‍ഷമായി ബോറടിച്ചിരിക്കുന്ന അപ്പച്ചന് ഇത് വല്ലതും അറിയണോ? അദ്ദേഹം രാവിലെ മുതല്‍ രാത്രി വരെ ഞങ്ങളോട് കത്തി വയ്ക്കാന്‍ ഉള്ള മൂടിലാകും.. മുറുക്കാന്‍ ചവച്ചു കൊണ്ട് സംസാരിക്കുന്നതിനാല്‍ ഒന്നും മനസിലാകുകയും ഇല്ല.. അങ്ങനെ ഞങ്ങളുടെ വാളന്‍ പുളിയോടുള്ള ആഗ്രഹം രണ്ടു ദിവസം കൊണ്ട് മാങ്ങാട്ട് കടവ് പാലം കടക്കും.. തിരികെ വീട്ടില്‍ എത്താനുള്ള ഞങ്ങളുടെ ആഗ്രഹം പറയാന്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ പറ്റുകയും ഇല്ല.... അപ്പച്ചന്‍ അങ്ങനെ മുറുക്കി ചുവപ്പിച്ച രണ്ടു കുഞ്ഞരിപല്ലും കാണിച്ചു മനോഹരമായി ചിരിച്ചു കുട്ടിപട്ടാള വധം നിര്‍വിഗ്നം തുടരവേ ഒരു ദിവസം അദ്ദേഹത്തിന് ഒരു അബദ്ധം പറ്റി.. പറഞ്ഞല്ലോ അദ്ദേഹത്തിന് രണ്ടു പല്ലേ ഉള്ളു എന്ന്.. അത് കാരണം മുറുക്കാന്‍ ഇടിച്ചു പാകപെടുത്തിയാണ്  ചവയ്ക്കുക. അതിനു വേണ്ടിയുള്ള എല്ലാ items ready ആക്കി തരും. വെറ്റില, പുകയില, ചുണ്ണാമ്പ്, പാക്ക്.. അത് സാധാരണ ഇടിക്കുന്നത്‌ ആന്റി അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒരു ആത്മമിത്രം അപ്പൂപ്പന്‍. ഒരു ദിവസം ഒരു വൃദ്ധ മഹാ സമ്മേളനം അവിടെ നടക്കവേ ആത്മമിത്രത്തെ പിരിയാനുള്ള വിഷമത്തില്‍ മുറുക്കാന്‍ ഇടിച്ചു കൊടുക്കുന്ന ജോലി ഞങ്ങളെ ഏല്പിച്ചു.. 


കുട്ടന്‍ ആ ജോലി മനോഹരമായി നടത്തവേ എനിക്ക് ഒരു ഡൌട്ട്, അപ്പച്ചന്‍ ചുണ്ണാമ്പ് ഇന്റെ അളവ് വളരെ സൂക്ഷ്മതയോടെ ചെയ്യുന്നത് കണ്ടിടുണ്ട്.. അപ്പോള്‍ എന്റെ ഡൌട്ട് എന്താകും?? അത് തന്നെ... ചുണ്ണാമ്പ്ഇന്റെ അളവ് കൂടിയാല്‍ എന്ത് സംഭവിക്കും??!!! പരീക്ഷിക്കണമല്ലോ.. അതല്ലേ അതിന്റെ ഒരു രീതി.. ചുണ്ണാമ്പ് പാത്രത്തില്‍ നിന്നും ഒരു കുറച്ചു  എടുത്തു കുട്ടന്‍ ഇടിക്കുന്നതിന്റെ കൂടെ ഇട്ടു.. എന്റെ ഡൌട്ട് clear ചെയ്യാന്‍.. ഞാന്‍ ഒരു കുറച്ചു കൂടുതല്‍ എടുത്തിട്ടു .. ഏതാണ്ട് പാകമായി വന്നപ്പോള്‍ extra ഇട്ട അത്രേം കൂടെ അതിന്റെ കൂടെ ഇടാന്‍ തുടങ്ങിയപ്പോള്‍ കുട്ടന്‍ പറഞ്ഞു.. അത് വേണ്ട.. അത് സാരമില്ല കുട്ടാ.. ഞാന്‍ എട്ടന് ധൈര്യം കൊടുത്തു.. ഇത്രേം ചെയ്തതല്ലേ.. നല്ലോണം ഇടിച്ചു അപ്പച്ചന്റെ കണക്കിന് മുറുക്കാന്‍ ഇടിച്ചു പതം വരുത്തി സ്നേഹത്തോടെ വെറ്റിലയുടെ മുകളില്‍ എടുത്തു വച്ച് കുറച്ചു extra വിനയം മുഖത്ത് fit ചെയ്തു കൊണ്ട് കൊടുത്തു.. ഇനി എന്ത് സംഭവിക്കും എന്ന് അറിയണം.. നല്ലോണം ഇടിച്ചു പതം വരുത്തിയ മുറുക്കാന്‍ കണ്ടപ്പോള്‍ ആ മുഖത്ത് ഒരു പൂര്‍ണചന്ദ്രനെ തോല്പിക്കുന്ന പുഞ്ചിരി വിരിഞ്ഞു.. ആ മുറുക്കാന്‍ വായിലേയ്ക്ക് പോകുന്നത് കണ്ടപ്പോള്‍ രണ്ടു പേരും കൂടെ ഓടുന്നത്  കളിയ്ക്കാന്‍ വേണ്ടിയുള്ള ഓട്ടമായെ ആരും കരുതുകയുള്ളു.. പക്ഷെ ഞങ്ങള്‍ അല്പം അകലെ sudden break ഇട്ടതും പാത്തു നിന്നതും അവര്‍ അറിഞ്ഞില്ലല്ലോ.. ഫ്തൂ .... എന്ന് ഉറക്കെ ഉള്ള അപ്പച്ചന്റെ മുറുക്കാന്‍ തുപ്പികളഞ്ഞ ഒച്ചയും കുട്ടാ എന്ന അലര്‍ച്ചയും കേട്ടപ്പോള്‍ എന്റെ ഡൌട്ട് clear ആയികിട്ടി... അപ്പച്ചന്റെ സുഹൃത്തുക്കളുടെ പൊട്ടിച്ചിരി കേട്ടപ്പോള്‍ ആ scene ഞങ്ങള്‍ക്ക് കാണാന്‍ പറ്റിയില്ലല്ലോ എന്ന വിഷമം മാത്രം ബാക്കി... പക്ഷെ അത് ബാക്കി വച്ചേ പറ്റു.. കാരണം തല്ലു കിട്ടാതിരിക്കാന്‍ ഓടുന്ന കുട്ടന്റെ കൂടെ ഞാനും ഓടിയില്ലെങ്കില്‍ എനിക്ക് മാത്രം തല്ലു കിട്ടിയാലോ?? 

Tuesday, June 28, 2011

ഒരു വെടിയൊച്ചയും പിന്നെ അടിയൊച്ചയും...

 ഞാന്‍ അപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയം.. ഏതാണ്ടൊരു ദീപാവലിയ്ക്ക് അടുത്തൊരു സമയം.. അപ്പോഴാണല്ലോ toyguns activate ആകുന്നതു.. ക്ലാസ്സിലെ ചില കുരുത്തം കെട്ട പിള്ളേര്‍, ഞാനല്ല, പൊട്ടാസ് (ഈ toygun ഇല്‍ വെടി വയ്ക്കുന്ന ബുള്ളെറ്റ്) കൊണ്ട് വന്നു. പത്തില്‍ പഠിക്കുന്ന പിള്ളേരല്ലേ, ഗണ്‍ വാങ്ങുന്നത് മോമല്ലേ എന്ന് കരുതി അവര്‍ ഗണ്‍ വാങ്ങിയില്ല. അങ്ങനെ ഉച്ച ഊണ് കഴിഞ്ഞു അവര്‍ പൊട്ടാസ് കല്ല്‌ കൊണ്ട് ഇടിച്ചു ഒച്ച ഉണ്ടാക്കുമ്പോഴാണ്‌ ഞാന്‍  അവിടെയ്ക്ക് എത്തിച്ചേര്‍ന്നത്. കുറച്ചു നേരം ഈ ചെറിയ ബ്ദം കേട്ട് കൊണ്ടിരുന്ന എനിക്കൊരു ഡൌട്ട്...

 ഇതില്‍ ഒരു ഫുള്‍ പാക്കറ്റ് ഒരുമിച്ചു വച്ച് പൊട്ടിച്ചാല്‍ എത്ര ബ്ദം ഉണ്ടാകും? അത് ഒരു geometric preogression ആണോ arithmetic progression ആണോ? ഡൌട്ട് ക്ലിയര്‍ ചെയ്തിട്ട് ബാക്കി കാര്യം.. പൊട്ടാസ് പൊട്ടിച്ചു പൊട്ടിച്ചിരിച്ചു കൊണ്ടിരിക്കുന്ന പൊട്ടി പിള്ളേരോട് ചോദിച്ചു. അവര്‍ക്ക് ഒരു ഐഡിയ യും ഇല്ല. ഓക്കേ ഫൈന്‍. ഞാന്‍ അത് ടെസ്റ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു.  അങ്ങനെ ഞാന്‍ ഒരു പാക്കറ്റ്  പൊട്ടാസ് അടുക്കി വച്ചു. അപ്പോള്‍ അത് വളരെ കുറവല്ലേ എന്ന് ഒരു സംശയം. അങ്ങനെ എന്റെ ഒരു satisfaction നു വേണ്ടി മൂന്നു പാക്കറ്റ് പൊട്ടാസ് അടുക്കി വച്ചു. അതുമായി പൊട്ടിക്കാന്‍ ഒരു കല്ലിനു തിരഞ്ഞിട്ടു കിട്ടിയില്ല. പക്ഷെ വിഷമിക്കുന്നതെന്തിനാ. ടീച്ചറുടെ ടേബിള്‍ ഉണ്ടല്ലോ. പൊട്ടാസ്  ഞാന്‍ വളരെ സൂക്ഷ്മതയോടെ ടേബിള്‍ ഇനടുത്തു തറയില്‍ വച്ചു. വളരെ മെല്ലെ ടേബിള്‍ ഉയര്‍ത്തി അതിന്റെ മീതെ പൊട്ടിക്കാന്‍ വേണ്ട ഫോഴ്സ് calculate ചെയ്തു ടേബിള്‍ കാല്‍ പോട്ടാസിനു മീതെ  deposit ചെയ്തു.  

അതിനു ഇത്രേം ബ്ദം ഉണ്ടാകുമെന്ന് എനിക്ക് സത്യമായും അറിയില്ലായിരുന്നു. അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം ക്ലാസ്സ്‌ വരെ ഉള്ള എല്ലാ കുട്ടികളും ഒരുമിച്ചു ചിലച്ചു കൊണ്ടിരിക്കുന്ന ആ നട്ടുച്ച നേരത്ത് നാലു ക്ലാസ്സിനകലെ ഉള്ള സ്റ്റാഫ്‌ റൂമില്‍ നിന്നും സ്പെഷ്യല്‍ ചൂരല്‍ വടിയും ആയി ടീച്ചര്‍ എത്തിയതും ക്ലാസ്സ്‌ നിബ്ധമായി .. വേറെ ആരെയും നോക്കാതെ ആരോടും ഒന്നും ചോദിക്കാതെ എന്നോട് stand up എന്ന് ടീച്ചര്‍ പറയുന്നത് പൊട്ടാസ് പൊട്ടിച്ചപ്പോഴുള്ള  ബ്ദ വീചികള്‍ താല്‍കാലികമായി തകരാറ് വരുതാത്ത  എന്റെ വലതു ചെവി കൊണ്ട് കേട്ട് നിബ്ധം എണീറ്റ്‌ നിന്ന് കൈ നീട്ടി ആ സ്പെഷ്യല്‍ ചൂരല്‍ അടി വാങ്ങി കൂട്ടി. എനിക്കിപ്പോഴും മനസിലാകാത്തത് ടീച്ചര്‍ ഇനെങ്ങനെയാ അത് ഞാന്‍ മാത്രമേ ആകുകയുള്ളൂ എന്ന് ഇത്ര  ഉറപ്പെന്നതാ... 

Monday, June 27, 2011

ഉറുമ്പിന്റെ ന്യൂസ്‌ പേപ്പര്‍..

ലോകത്തുള്ള എല്ലാ അനുജത്തിമാരെയും പോലെ ഏട്ടന്‍ എന്നാല്‍ ഒരു encyclopedia ആണെന്ന് ഞാനും ധരിച്ചിരിക്കുന്ന കാലം. ഏട്ടനോട് ഒരിക്കല്‍ പപ്പാ ബെറ്റ് വച്ചു അഞ്ചു മിനിറ്റ് അടങ്ങി ഒരിടത്തിരുന്നാല്‍ അഞ്ചു രൂപ തരാം എന്ന്.. ആ ബെറ്റില്‍ ഏട്ടന്‍ തോറ്റു തൊപ്പിയിട്ടു. അപ്പോള്‍ മനസിലാക്കാമല്ലോ ഏട്ടന്റെ ഒരു സ്വഭാവ സവിശേഷത. ആ ഏട്ടനും ഞാനും ആണ് കമ്പനി. ഏട്ടന്റെ വീര ചരിത്രം പറയുകയാണെങ്കില്‍ ഒരു മഹാ ഭാരതം എഴുതാം എന്ന് തോന്നുന്നു. എന്തും പരീക്ഷണം നടത്തി പ്രൂവ് ചെയ്യുകയാണ് കക്ഷിയുടെ രീതി. അങ്ങനെ ഒരിക്കല്‍ ഒരു മുടിഞ്ഞ ഡൌട്ട്, ചക്കയുടെ പുറത്തു കേറി നിന്നാല്‍ എന്ത് സംഭവിക്കും? അങ്ങനെ ചക്കയുടെ  പുറത്തു കയറിയാല്‍ കൈ ഒടിയും എന്ന് ഏട്ടന്‍ കണ്ടു പിടിച്ചു. അങ്ങനെ ഉള്ള ഏട്ടനാണ് എന്റെ ഹീറോ. jointed legs ഉള്ള ജീവികള്‍ എല്ലാം arthropoda ആണെന്ന് ഏട്ടന്‍ പറയുന്നത് കേട്ടിട്ട് കാക്ക arthropoda ആണെന്ന് ആ സംഭവം എന്താണെന്നു അറിയാതെ മനസിലാക്കി വച്ചിരിക്കുന്ന ഞാന്‍... ഇതാണ് ബാക്ക്ഗ്രൌണ്ട്.

 ഒരു തെളിഞ്ഞ സുപ്രഭാതത്തില്‍  മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ സ്കൂള്‍ അസ്സെംബ്ലി പോലെ  ലൈന്‍ പിടിച്ചു പോകുന്ന ഉറുമ്പുകള്‍.. ഉറുമ്പിനോട്‌ ഒരു സ്പെഷ്യല്‍ സ്നേഹം ഉണ്ടായിരുന്ന ഞാന്‍ അവിടെ ഇരുന്നു observe ചെയ്യാന്‍ തുടങ്ങി. അങ്ങനെ അവര്‍ എവിടെ നിന്നും എങ്ങോട്ട് പോകുന്നു എന്ന് കണ്ടു പിടിച്ചു.. ആ സ്നേഹം അതിര് കടനിട്ടാകണം അവര്‍ എന്നെയും തിരികെ നല്ലോണം ഒന്ന് സ്നേഹിച്ചു.. ആ സ്നേഹം കണ്ടു അല്ല കൊണ്ട്  എന്റെ കണ്ണ് നിറഞ്ഞു നിറഞ്ഞൊഴുകി.. 

ഇത് കണ്ടു സഹിക്കാതെ പെങ്ങളെ സ്നേഹിക്കുന്ന ആര്‍ക്കും വില്ലനാകുന്ന ഏട്ടനെ പോലെ എന്റെ ഏട്ടനും ഉറുമ്പുകള്‍ക്ക് വില്ലനായി. ഒരു ന്യൂസ്‌ പേപ്പര്‍ തീപന്തമാക്കി അവരെ ചുട്ടു കൊന്നു. അങ്ങനെ വീണ്ടും എന്റെ ഹീറോ ആയ ഏട്ടന്‍ knowledge database തുറന്നു. 

അടുത്ത ദിവസം ഉറുമ്പിന്റെ പത്രത്തില്‍ സ്പെഷ്യല്‍ ന്യൂസ്‌ ഉണ്ടാകും, ഇവിടെ താമസിക്കുന്ന മനുഷ്യര്‍ 5000 ത്തില്‍ അധികം ഉറുമ്പുകളെ ചുട്ടു കൊന്നു എന്ന്. അതെനിക്ക് തികച്ചും പുതിയ അറിവായിരുന്നു. ഉറുമ്പിനു ന്യൂസ്‌ പേപ്പര്‍ ഉണ്ട്. ഓക്കേ അപ്പൊ ബാക്കി എന്റെ ഡൌട്ട്. ഇതു ഭാഷയില്‍ ആയിരിക്കും ന്യൂസ്‌ പേപ്പര്‍? ഇത് കേരളത്തില്‍ ഉള്ള ഉറുമ്പല്ലേ അപ്പൊ മലയാളത്തില്‍ ആയിരിക്കും ന്യൂസ്‌ പേപ്പര്‍.   ഉത്തരം റെഡി. ആ ന്യൂസ്‌ പേപ്പര്‍ എനിക്ക് കാണാന്‍ പറ്റുമോ? ഇല്ല നമ്മുടെ ന്യൂസ്‌ പേപ്പര്‍ നമുക്ക് കൈയില്‍ പിടിച്ചു വായിക്കാന്‍ പാകത്തില്‍ ചെറുതായി അല്ലെ ഉണ്ടാക്കിയിട്ടുള്ളത്. അതുപോലെ ഉറുമ്പിന്റെ ന്യൂസ്‌ പേപ്പറും ഉറുമ്പിനു വായിക്കാന്‍ പാകത്തില്‍ ചെറുതാ. അത് നമുക്ക് കാണണം എങ്കില്‍ microscope വേണം.. microscope എന്താ? അത് ചെറിയ സാധനങ്ങളെ വലുതായി കാണിക്കുന്ന ഒരു ഉപകരണമാ. ഓ കാര്യങ്ങള്‍ എന്റെ കൈ വിട്ടു പോകുന്നു. ഏട്ടന്‍ കണ്ടിട്ടുണ്ടോ ഉറുമ്പിന്റെ ന്യൂസ്‌ പേപ്പര്‍? ഇല്ല നമ്മുടെ സ്കൂള്‍ ഇല്‍ microscope ഇല്ലല്ലോ. 

ഹാവൂ എന്റെ എല്ലാ ചോദ്യത്തിനും ഉത്തരം കിട്ടി. അങ്ങനെ ഞാന്‍ ഉറുമ്പിന്റെ ന്യൂസ്‌ പേപ്പര്‍   വായിക്കാന്‍  വേണ്ടി biology ഇഷ്ടപ്പെട്ടു തുടങ്ങി.. ഒരു വിഷയം ഇഷ്ടപെടാന്‍ ഇതുപോലേം കാരണങ്ങള്‍ ഉണ്ടാകാം..അല്ലെ.. 

Saturday, June 25, 2011

കള്ളു വാങ്ങാന്‍ പോയ അഞ്ചാം ക്ലാസ്സുകാര്‍

അങ്ങനെ നാലാം ക്ലാസ്സ്‌ കഴിഞ്ഞു അഞ്ചാം ക്ലാസ്സില്‍ എത്തി. അവിടെ ഹൈ സ്കൂളില്‍ പപ്പാ പഠിപ്പിക്കുന്നുണ്ട്. സൊ ഒരു സര്‍ ന്റെ മകള്‍ എന്ന consideration എല്ലാവരും തരുന്നുണ്ട്. അങ്ങനെ വളരെ അടക്കവും ഒതുക്കവും ഉള്ള കുട്ടിയായി പഠിക്കുമ്പോള്‍ സയന്‍സ് ക്ലബ്ബില്‍ ജോയിന്‍ ചെയ്തു. ഒരു ദിവസം സയന്‍സ് ക്ലബ്‌ മീറ്റിംഗില്‍ സര്‍ പറയുകയാ.. മുട്ടയെ കുപ്പിക്കകതക്കാന്‍ പറ്റും എന്ന്, പൊട്ടിക്കാതെ. ആകാംഷയോടെ നോക്കി ഇരുന്ന ഞങ്ങളുടെ മുഖത്ത് നോക്കി സര്‍ പറഞ്ഞു, ചാരായത്തില്‍ ഇട്ടാല്‍ മതി, അതിന്റെ ഷെല്‍ flexible ആകും. അത് കഴിഞ്ഞു വെള്ളം നിറച്ചാല്‍ വീണ്ടും മുട്ടത്തോട് കട്ടിയാകും. നാളത്തെ ന്യൂട്ടണ്‍ ഉം Einstein ഉം ഒക്കെ ആകാനുള്ള കുഞ്ഞുങ്ങളുടെ മുഖത്ത് അതിശയവും സംശയവും  അങ്ങനെ എന്തൊക്കെയോ ഭാവങ്ങള്‍..  സര്‍ ലാസ്റ്റ് വെറുതെ ഒന്ന് പറഞ്ഞു പരീക്ഷിച്ചു നോക്കികോളൂ.. അത് കേട്ടപ്പോള്‍ വെറുതെ ഒരു സന്തോഷം.. 

സയന്‍സ് ക്ലബിലെ മറ്റുള്ളവരോട് പതുക്കെ വിഷയം അവതരിപ്പിച്ചു.. നമുക്ക് അത് പരീക്ഷിച്ചാലോ? അത് വേണോ? അവരുടെ ഡൌട്ട്. കുറ്റം പറയാന്‍ പറ്റില്ല. പ്രശ്നങ്ങള്‍ പലതാ.. ചാരായം വേണം. ലാബ്‌ ഒന്നും ഉള്ള സ്കൂള്‍ അല്ല അത്. അപ്പോള്‍ കള്ളുഷാപ്പില്‍ പോയി വാങ്ങാനേ പറ്റു.. അതും സ്കൂള്‍ കുട്ടികള്‍ എങ്ങനെ പോയി വാങ്ങും? കള്ളിന്റെ വില അറിയില്ല.. അങ്ങനെ പല വിധ ടെന്‍ഷന്‍ ഇല്‍ അങ്ങനെ നില്‍കുമ്പോള്‍ അതാ വരുന്നു ഒരു കിളിമൊഴി. "കള്ളിന്റെ വില ഞാന്‍ നാളെ പറയാം" അടിച്ചു പൂകുറ്ടി ആയി സ്ഥിരം വീട്ടില്‍ വരുന്ന ഒരു അച്ഛന്റെ മകള്‍. അപ്പോള്‍ ആ പ്രശ്നം സോള്‍വ്‌ ആയി.. ഇനി കാശ് കളക്ഷന്‍.. നോട എ ബിഗ്‌ ഡീല്‍... then comes the റിയല്‍ പ്രോബ്ലം.. കള്ളുഷാപ്പില്‍ പോണം. ആര് പോകും? അഞ്ചിലും ആറിലും പഠിക്കുന്ന പെങ്കൊച്ചുങ്ങള്‍ എങ്ങനാ കള്ളുഷാപ്പില്‍ പോകുന്നെ? അതിനു പഠിപ്പിക്കുന്ന സാറന്മാര് സമ്മതിക്കുമോ? permission  വാങ്ങുന്ന കാര്യം ഞാന്‍ ഏറ്റു. ലാസ്റ്റ് സയന്‍സ്   ക്ലബ്‌ മെംബേര്‍സ് എല്ലാരും കൂടെ പോകാം എന്നായി. അതില്‍ ആകെ ഉള്ള ആണ്‍ തരി ആയ കടുക് രജനീഷ്ഇനേം കൂട്ടി പോകാം എന്ന തീരുമാനത്തില്‍ എത്തി കാര്യങ്ങള്‍...

അങ്ങനെ കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി.. ഞങ്ങള്‍ ചാരായം വാങ്ങാന്‍ പോകേണ്ട ദിവസം.. ഉച്ച ഊണ് കഴിഞ്ഞു ഉള്ള സമയം എല്ലാ ടീം മെംബേര്‍സ് ഉം കൂടെ പതുക്കെ നടന്നു ഹൈ സ്കൂള്‍ ഗ്രൌണ്ട് ഇല്‍ എത്തി.. ദേ തേടിയ വള്ളി മുന്‍പില്‍.. പപ്പാ.. സയന്‍സ് ക്ലബ്‌ മെംബേര്‍സ് sudden ബ്രേക്ക്‌ ഇട്ടു.. ഞാന്‍ മെല്ലെ അടിവച്ചടി വച്ച് മുന്‍പോട്ടു നീങ്ങി.. വളരെ അനുസരണ ഉള്ള പൂച്ചകുട്ടിയെ പോലെ പപ്പയുടെ അടുത്ത് ചെന്ന് കൊഞ്ചികൊണ്ട് സംസാരിക്കാന്‍ തുടങ്ങി... എത്ര കാലം ആയി കാണുന്നതാ എന്നെ.. കൊഞ്ചല്‍ തുടങ്ങിയപ്പോള്‍ തന്നെ പപ്പാ ചോദിച്ചു "എന്താ മോളെ കാര്യം?" ഉടന്‍ കൊടുത്തു മറുപടി.. 

കള്ളുഷാപ്പില്‍ പോണം...പപ്പാ നല്ലോണം  ഒന്ന് ഞെട്ടി.. വിശ്വാസം വരാതെ ഒന്ന് കൂടി മുഖത്ത് നോക്കി.. detail ആയി കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പോണോ എന്നൊരു ചോദ്യം.. പക്ഷെ കള്ളുഷാപ്പില്‍ പോകാന്‍ ആകാംഷയോടെ കത്ത് നില്‍ക്കുന്ന വിജ്ഞാന ദാഹികളുടെ മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാന്‍ പപ്പയ്ക്ക് കഴിഞ്ഞില്ല... അങ്ങനെ ഞങ്ങള്‍ കള്ളുഷാപ്പ് ലക്ഷ്യമാക്കി നടന്നു.. പത്തോളം വിദ്യാര്‍ത്ഥിനികള്‍ അവരുടെ കൂടെ ഒരേ ഒരു വിദ്യാര്‍ഥി... അങ്ങനെ നടന്നു നീങ്ങുന്നത്‌ കണ്ടു പലരും സംശയം നിറഞ്ഞ കണ്ണുകളോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. അതിലൊരാള്‍ ചോദിച്ചു "എങ്ങോട്ടാ പിള്ളേരെ?" ഉടന്‍ readymade ഉത്തരം കൊടുത്തു... "കള്ളു ഷാപ്പിലേയ്ക്ക് " ഒന്ന് ഞെട്ടി അദേഹം ചമ്മിയ മുഖത്തോടെ ആത്മഗതം  ചെയ്യുന്നത്  കേട്ടു.. "ഇപ്പോഴത്തെ പെണ്‍ പിള്ളേരുടെ ഒരു അഹങ്കാരം"...

അങ്ങനെ ഞങ്ങളുടെ മാര്‍ച്ച്‌ കള്ളു ഷാപ്പിന്റെ മുന്‍പില്‍ അവസാനിച്ചു.. അപ്പോള്‍ അടുത്ത ടീം വായ പൊളിച്ചു ഞങ്ങളെ നോക്കാന്‍ തുടങ്ങി.. കള്ളു കുടിച്ചു കൊണ്ട് ഇരുന്നവരും അതിലെ salesman  ഉം... "100 മില്ലി കള്ളു വേണം " കുപ്പി എടുത്തു നീട്ടികൊണ്ട് ഓര്‍ഡര്‍ കൊടുത്തു... എന്റെ കൈയിലെ കുപ്പി വാങ്ങാതെ തല കറങ്ങി നില്‍ക്കുന്ന ആളോട് അടുത്ത ചോദ്യം  "100 മില്ലി യ്ക്ക് എത്ര രൂപയാ?" അറിയാമെങ്കിലും വെറും വെറുതെ.... ഒരു ബെഞ്ചില്‍ അയാള്‍ അവിടെ ഇരുന്നു... "ഞങ്ങള്‍ക്ക് ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ് സ്കൂളില്‍ എത്തണം. കള്ളു ഷാപ്പില്‍ കൂടുതല്‍ നില്കരുതെന്നു പപ്പാ പറഞ്ഞതാ" .. പപ്പാ ആരെന്നു ഉടന്‍ അയാള്‍ക്ക് അറിയണം.. ഫ്രണ്ട്സ് അതിനുള്ള ഉത്തരം കൊടുത്തു.. ഓ സര്‍ ഇന്റെ മോളാണോ? പാവം പപ്പാ.. ജീവിതത്തില്‍ വെള്ളം അടിചിട്ടില്ലാത്ത അദേഹത്തിന്റെ മകള്‍ അഞ്ചാം ക്ലാസ്സില്‍ കള്ളുഷാപ്പില്‍ കള്ളു വാങ്ങാന്‍.. അതും പപ്പയുടെ പേരിനു അത്യാവശ്യം advertisement കൊടുത്തു കൊണ്ട് ..... പക്ഷെ ഉടനെ ഒന്നും കള്ളു തരാന്‍ അയാള്‍ തയ്യാറായില്ല.. കാര്യം അറിയണം അയാള്‍ക്ക്.. അങ്ങനെ ഞങ്ങള്‍ ആവേശ ഭരിതരായി experiment explain ചെയ്തു കൊടുത്തു കുടിച്ചുകൊണ്ടിരുന്ന കുടിയന്മാര്‍ക്ക്.. 

കള്ളു ഷാപ്പിലെ അവസ്ഥ കണ്ടപ്പോള്‍ ഞങ്ങള്‍ കള്ളു ഷാപ്പില്‍ പോയതൊരു വലിയ തെറ്റാണെന്ന ബോധോദയം ഉണ്ടായി.. നേരെ കള്ളു കുടയുടെ ഉള്ളില്‍ വച്ച് silent ആയി മാര്‍ച്ച്‌ ചെയ്തു സ്കൂളില്‍ എത്തി.. സ്റ്റാഫ്‌ റൂമില്‍ എത്തി സാറിന്റെ മുന്‍പില്‍ കള്ളു എടുത്തു വച്ചു.. സര്‍ ഒരു നിമിഷം തല കറങ്ങി ഞങ്ങളെ ഒന്ന് നോക്കി... ഞങ്ങളുടെ അറിയാനുള്ള ആഗ്രഹത്തെ ഒന്ന് അഭിനന്ടിക്കാനോ അച്ചാര്‍ ഇല്ലേ പിള്ളേരെ എന്ന് ചോദിക്കാനോ അദേഹത്തിന്റെ നാവ് പൊങ്ങിയില്ല.. അത് ഹെഡ് മിസ്ട്രെസ്സ് ഇന്റെ വായില്‍ നിന്നും തെറി കിട്ടിയിട്ട് ആണെന്ന് പിന്നീട് അറിഞ്ഞു.. കൊച്ചു പിള്ളേരെ കള്ളു ഷാപ്പില്‍ എത്തിക്കുന്ന തരം സയന്‍സ് ക്ലാസ്സ്‌ എടുത്തതിനു.. സര്‍ അത് നേരെ ഒരു ടേബിള്‍ ഇല്‍ വച്ചു.. 


വൈകുന്നേരം as usual ഞാന്‍ പപ്പയെ wait ചെയ്തു നില്‍ക്കുമ്പോള്‍ രജനീഷ് അവിടെ എത്തി.. കുറച്ചു നേരമായി exactly പറഞ്ഞാല്‍ കള്ളു വാങ്ങിയ നേരം മുതല്‍ എന്റെ ഒരു ചെറിയ ആഗ്രഹം കള്ളു കുടിക്കണം എന്നത് ഞാന്‍ അവനോടു പങ്കു വച്ചു.. അവന്റെ മുഖത്ത്‌ ഭാവങ്ങള്‍ മിന്നി മറയുന്നത് മനസ്സില്‍ പച്ച പിടിച്ചു കിടക്കുന്നു... ആദ്യം ഒരു അമ്പരപ്പ്.. അത് കഴിഞു അവിശ്വാസം.. പിന്നെ അതൊരു പുച്ഛം ആയി മാറി.. പിന്നെ ഒരു വെറുപ്പോ അറപ്പോ അങ്ങനെ എന്തൊക്കെയോ... എന്തായാലും അവനോടു പറഞ്ഞു പോയി.. അതിനു അവന്‍ ഇങ്ങനെ ഒരു കഥകളി നടത്തുകയും ചെയ്തു.. ഇനി എന്തായാലും പിന്നോട്ടില്ല.. അങ്ങനെ സ്റ്റാഫ്‌ റൂമില്‍ കയറി കുപ്പി കണ്ടു പിടിച്ചു... കള്ളു അതിന്റെ അടപ്പില്‍ പകര്‍ന്നു.. രജനീഷ് നോക്കി നില്‍ക്കുന്നുണ്ട്.. നാളെ അവന്‍ ക്ലാസ്സില്‍ പറയാന്‍ ചാന്‍സ് ഉണ്ട്. അവന്റെ വീട്ടില്‍ പറയാം. പപ്പാ അറിയാം അങ്ങനെ പല വിധ അപകടങ്ങള്‍ ഉണ്ട്.. പക്ഷെ മുന്നോട്ടുവച്ച കാല്‍.. ഇല്ല പിന്നോട്ടില്ല.. ആദ്യം അടപ്പില്‍ ഉള്ളതിന്റെ പകുതി കൈയില്‍ പകര്‍ന്നു.. തണുപ്പ് അരിച്ചു കയറുന്ന ഒരു ഫീലിംഗ്... അത് വായില്‍ എത്തിക്കാന്‍  പറ്റിയില്ല.. കൈയില്‍ പടര്‍ന്നു പോയി.. ഓക്കേ അടപ്പില്‍ ബാക്കി ഉണ്ടല്ലോ.. അതെടുത്തു നാവിലേയ്ക്കു ഒഴിച്ചു.. നാവ് പൊള്ളി പോയതാണോ  തണുപ്പിന്റെ intensity കൂടിയതാണോ എന്ന് മനസിലായില്ല.. പക്ഷെ അതില്‍ ആകെ അഞ്ചോ ആറോ തുള്ളി ചാരയമേ ഉണ്ടായിരുന്നുള്ളു എന്നത് കൊണ്ട് കുടിച്ചിറക്കാന്‍ പറ്റിയില്ല.. ഇനി ഒരടപ്പ് കൂടി എടുത്തു കുടിച്ചാല്‍ ഞാന്‍ ഫിറ്റ്‌ ആയി പോകുമോ എന്ന പേടി കാരണം അവിടെ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു.. 

വാല്‍കഷണം: രജനീഷ് എന്റെ വെള്ളമടി ക്ലാസ്സില്‍ advertise ചെയ്തു.. പിള്ളേര്‍ എന്നെ അപാര ധൈര്യമാ എന്ന മട്ടില്‍ ആരാധനയോടെ കുറച്ചു ദിവസം നോക്കി.. മുട്ട കുപ്പിക്കുള്ളില്‍ ആവുകയും ചെയ്തു.. സയന്‍സ് ക്ലബ്‌ ഇന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു... 




Friday, June 24, 2011

ഒരു പുറപെട്ടു പോക്ക്

എല്ലാരും ബ്ലോഗ്‌ ഒരു പുതിയ മാധ്യമം ആയി തിരഞ്ഞെടുത്തിരിക്കുന്ന ഈ കാലത്തില്‍ ഒരു ദിവസം ഒരു ചെറിയ ആശ.. ഒരു ബ്ലോഗ്‌ തുടങ്ങിയാലോ.. പുലിവാല്‍ പിടിക്കുന്നതില്‍  PhD എടുത്തിട്ടുള്ള ആളായതുകൊണ്ട് വിഷയ ദാരിദ്ര്യം അല്പോം ഇല്ല. പക്ഷെ ആകെ ഒരു കണ്‍ഫ്യൂഷന്‍.. എവിടുന്നു തുടങ്ങണം... എന്ത് ചെയ്താലും അത് അബദ്ധം അല്ലെങ്കില്‍ പുലിവാല്‍ ആക്കി  മാറ്റുനത്തില്‍  ഉള്ള പ്രതെയ്കമായ സിദ്ധി കാരണം ഓര്‍മ്മകള്‍ ഇങ്ങനെ നയാഗ്ര waterfalls പോലെ ശാന്തമായി ഒഴുകുകയനെ... 


ഓക്കേ starting കിട്ടി... എന്റെ ഓര്‍മയില്‍ ഉള്ള ആദ്യത്തെ പണി... ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.. വീട്ടില്‍ ഒരു കലാപം ഉണ്ടാകിയാനെ ഒന്നാം ക്ലാസ്സില്‍ പോയത്.. അഞ്ചു വയസു തികഞ്ഞിരുന്നില്ല.. എനിക്കാണേല്‍  വീട്ടിലിരുന്നു വല്ലാത്ത ബോറടീം..  പപ്പേം ഏട്ടന്മാരുമെല്ലാം ക്ലാസ്സില്‍ പോയാല്‍ ഞാന്‍ ഒറ്റയ്കിരുന്നു ബോറടിക്കണം. പപ്പാ സ്കൂളില്‍ പടിപ്പിക്കുകയനെ.. നേഴ്സറി സ്കൂളില്‍ പോയപ്പോള്‍ ടീച്ചറിന്റെ കയില്‍ നിന്നും വെറുതെ അടി വാങ്ങി കൂട്ടണം.. ഒരു പൂതന.. പിന്നെ അങ്ങോട്ട്‌ പോയില്ല.. പക്ഷെ അത് എന്റെ ഉള്ളിലെ സ്കൂളില്‍ പോണം എന്നാ ആഗ്രഹത്തെ തടഞ്ഞില്ല.. അങ്ങനെ നാലര വയസായപ്പോള്‍ അഞ്ചു വയസായി എന്ന് പറഞ്ഞു പൂജ എടുപ്പിന് സ്കൂളില്‍ പോയി... പപ്പയുടെ സ്കൂള്‍ കഴിഞ്ഞു കുറച്ചു പോണം എന്റെ സ്കൂളില്‍ എത്താന്‍.. കുറച്ചു എന്ന് പറഞ്ഞാല്‍ ഒരു ഇരുനൂറു മീറ്റര്‍ വരും. പപ്പയുടെ സ്കൂള്‍ വരെ ഞാന്‍ പപ്പയുടെ തോളത്തുണ്ടാകും അത് കഴിഞ്ഞു നടക്കണം. അത്രേം ദൂരം ഏട്ടന്മാര്‍ കൊണ്ട് പോകും. വായ്ക്കു വിശ്രമം കൊടുക്കാത്ത ആളായതുകൊണ്ട് സ്കൂളില്‍ എത്തുനത്  അറിയാറില്ല. തിരികെ സ്കൂള്‍ വിടുമ്പോള്‍ ഏട്ടന്‍ അവിടെ ഹാജര്‍ ഉണ്ടാകും. പിന്നെ പപ്പയുടെ സ്കൂളില്‍ വീട്ടില്‍ പോകുന്നത് വരെ ഉള്ള സമയം. അങ്ങനെ പപ്പയുടെ സ്ടുടെന്റ്സിനു എന്നെ നല്ലോണം അറിയാം. ഇത് ബാക്ക്ഗ്രൌണ്ട്.. ഇനി റിയല്‍ സ്റ്റോറി


ഒരു ദിവസം സ്കൂള്‍ കഴിഞ്ഞു നോക്കിയപ്പോള്‍ ഏട്ടനെ കാണുന്നില്ല.. സ്കൂളില്‍ എത്തിയില്ല.. എന്ത് ചെയ്യണം എന്ന് ഒരു ഐഡിയ ഇല്ല. വിഷന്ന്നയായി ഏകാകിയായി നില്‍കുന്ന എന്നെ കണ്ടു ഫ്രണ്ട്സ് കാര്യം ചോദിച്ചു. ഞാന്‍ ഉള്ള സത്യം തുറന്നു  പറഞ്ഞു.. വീട്ടില്‍ പോകാന്‍ വഴി അറിയില്ല. എവിടെ പോണം എന്നായി അവര്‍. പൂവത്തൂര്‍ ഗോവെര്‍മെന്റ്റ് സ്കൂള്‍. ഉത്തരം റെഡി. ഒരു നാല്‍വര്‍ സംഘം എന്നെ അവിടെ എത്തിക്കാം എന്ന് ഏറ്റു. എല്ലാം എന്റെ കൂടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവര്‍. അങ്ങനെ അവരിടെ കൂടെ ഞാന്‍ യാത്ര തുടങ്ങി..


അവര്‍ ചോദിച്ചു ചോദിച്ചു ഒന്നും പോയില്ല.. അവര്‍ക്ക് അറിയകുന്ന  വഴി ആയതുകൊണ്ട് കണ്‍ഫ്യൂഷന്‍ വേണ്ടല്ലോ. അങ്ങനെ കളിച്ചു ചിരിച്ചു പോകുമ്പോള്‍ കാല് വേദനിച്ചു തുടങ്ങി. കൂടുതല്‍ നടന്നു ശീലം ഇല്ലല്ലോ. പക്ഷെ സ്കൂള്‍ ഒരിടത്തും കാണുനില്ല. അവരോടു ചോദിച്ചു. അവര്‍ എന്നെ വീട്ടില്‍ എതിചിട്ടെ ഉറങ്ങു എന്ന് ഉറപ്പു പറഞ്ഞു. ആ കുറുപിന്റെ ഉറപ്പില്‍ വീണ്ടും നടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഈ സ്ഥലം ഒന്നും ജീവിതത്തില്‍ ഒരികളും കണ്ടിടിലാത്ത പോലെ. വീണ്ടും ചോദിച്ചു. അപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷന്‍ ആയി. അവര്‍ അടുത്ത ചോദ്യം തൊടുത്തു. ബന്ധുക്കള്‍ എവിടെയാ ഉള്ളെ? അതിനും അറിയുന്ന സ്ഥലം പറഞ്ഞു. ഓ അവര്കൊരു സമാധാനം.  അതില്‍ ഒരു കുട്ടിയുടെ ബന്ധുക്കള്‍ അവിടെ ഉണ്ട്. അത് കേട്ടപ്പോ, എനിക്കും സന്തോഷം..ഓ അപ്പോള്‍ നമ്മള്‍ ബന്ധുക്കള്‍ ആകുമല്ലേ.. പിന്നല്ലേ.. അതിന്റെ മറുപടി. 

ഓക്കേ അപ്പോള്‍ നാളെ കാണാം.. ഒരു ഒച്ച കേട്ട് തല തിരിച്ചപ്പോള്‍ കണ്ടത് ടാറ്റാ പറഞ്ഞു അമ്മയുടെ അടുത്തേയ്ക്ക് ഓടുന്ന ഒരു സഹപാഠിയെ.. അങ്ങനെ അഞ്ചു പേരടങ്ങുന്ന സംഘം ൪ പേരായി. അധികം വൈകാതെ അത് മൂന്ന്.. രണ്ടു പേരടങ്ങുന്ന സംഘമായി പരിണമിച്ചു..

ഇതാ എന്റെ വീട്.. ഞാന്‍ പോട്ടെ.. അടുത്ത ഒച്ചയും കേട്ടപ്പോള്‍ ഇനി ഞാനോ ? ബാക്കി ഉള്ള ഞാന്‍ എന്ത് ചെയ്യും എന്ന് അവിടെ നിന്ന് കുറച്ചു നേരം wonder അടിച്ചു. മുന്നോട്ടു വച്ച കാല്‍ പിന്നോട്ടില്ല എന്ന് പ്രഘ്യപിച്ചു ഞാന്‍ മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാതയിലൂടെ അടിവച്ചടിവച്ചു നടന്നു തുടങ്ങി.. കാല്‍ വേദന ഒന്നും അപ്പോള്‍ മനസ്സില്‍ വന്നില്ല.  കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വന്നു തുടങ്ങി. അത് പിന്നെ ഒരു വെള്ളച്ചാട്ടമായി ഒഴുകാന്‍ തുടങ്ങി. 
അപ്പോള്‍ ആ സ്കൂളിന്റെ അതിര്‍ത്തി കടന്നു സ്ഥിരം കാണാത്ത ഒരു കുട്ടി കണ്ണില്‍ നിന്നും വെള്ളം വരുന്ന അവസ്ഥയില്‍ കണ്ടു ഒരു ആന്റി sudden ബ്രേക്ക്‌ ഇട്ടു. എന്റെ ദയനീയ അവസ്ഥ കണ്ട അവരോടു ഞാന്‍ നിജസ്ഥിതി തുറന്നു പറഞ്ഞു. അപ്പോഴേക്കും ഒരു കുഞ്ഞു ആള്കൂടം എന്റെ ചുറ്റിലും ആയിടുണ്ടായിരുന്നു. അതിലൊരാള്‍ സൈക്ലില്‍ എന്നെ സ്കൂളില്‍ എത്തിക്കാം എന്ന് ആയി. 

അങ്ങനെ സൈകിളില്‍ വരുമ്പോള്‍ ഒരു സംശയം. സ്കൂള്‍ സമരം ഇന്ന് റോഡില്‍ എത്തിയോ? പപ്പയുടെ സ്കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാരും കൂടെ റോഡ്‌ നിറഞ്ഞു വരുന്നു.. ഹായി അതിനു മുന്‍പില്‍ പപ്പയും ഉണ്ടേ.. ഓ അനേഷണ സംഘം ആണല്ലേ അത്. സൈക്കിള്‍ നിര്‍ത്തിയതും ഇറങ്ങി ഒറ്റ ഓട്ടം.. സ്റ്റോപ്പ്‌ ചെയ്തത് പപ്പയുടെ കൈയില്‍.. വിദ്യാര്‍ത്ഥികള്‍ക്ക് ദൈര്യം   കൊടുക്കാന്‍ അത്രയും നേരം സമാധാനമായി നടക്കുകയായിരുന്ന പപ്പയുടെ കണ്ണുകള്‍ നിറഞ്ഞതും ആശ്വാസം ചുംബനവര്‍ഷമായതും എനിക്ക് ഒര്മയുള്ള ആദ്യത്തെ പുലി വാലിന്റെ ശുഭമായ പര്യവസാനം...

വാല്‍ കഷണം :- അടുത്ത ദിവസം എനിക്ക് സ്കൂളിലേയ്ക്ക്  പോകാനും വരാനുമുള്ള ലാന്‍ഡ്‌ മാര്‍ക്കുകളെ കുറിച്ച് detail ആയ ക്ലാസ്സ്‌ കിട്ടി ഏട്ടന്റെ വക. ആദ്യത്തെ വളവില്‍ ചായകടെം അവിടെ പഴവും ഉണ്ടാകും രണ്ടാമത്തെ വളവില്‍ ഗ്ലാസ്‌ കൂടിനുള്ളില്‍ പഴ കേക്ക്, വഴയ്ക്കപ്പം ഇത് രണ്ടും കാണും. അത് കഴിഞു സ്കൂള്‍.. പിന്നെ എനിക്കൊരിക്കലും വഴി തെറ്റിയിട്ടില്ല. :)